Quantcast

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിയപ്പോൾ മിണ്ടാതിരുന്ന സ്മൃതി ഇറാനിക്ക് രാഹുൽ ഗാന്ധിയുടെ ഫ്ലയിങ് കിസ്സിന്റെ പേരിലാണ് പരാതി: രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കുമ്പോൾ അവരുടെ ദൃശ്യങ്ങൾ സൻസദ് ടി.വി കാണിച്ചില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    10 Aug 2023 10:26 AM IST

Rajmohan Unnithan against central government
X

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പ്രസംഗം നേരത്തെയും വെട്ടിമാറ്റിയിട്ടുണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ കൂടുതൽ സമയവും സ്പീക്കറുടെ മുഖത്തേക്കാണ് സഭാ ടി.വിയുടെ കാമറ തിരിച്ചിരുന്നത്. ഭരണപക്ഷത്ത് ആര് പ്രസംഗിച്ചാലും അവരെ പൂർണ സമയവും ടി.വിയിൽ കാണിക്കും. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ പ്രസംഗിക്കുമ്പോൾ സ്പീക്കറെയാണ് സ്‌ക്രീനിൽ കാണിച്ചതെന്നും ഉണ്ണിത്താൻ പറഞ്ഞു.

ഇന്നലെ സഭയിൽ പ്രതിപക്ഷത്തിനെതിരെ മോശം പരാമർശം നടത്തിയത് അമിത് ഷായാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഭാഗങ്ങളാണ് വെട്ടിമാറ്റേണ്ടിയിരുന്നത്. എന്നാൽ അതുണ്ടായില്ല. മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിയപ്പോൾ മിണ്ടാതിരുന്ന സ്മൃതി ഇറാനിക്ക് രാഹുൽ ഗാന്ധിയുടെ ഫ്ലയിങ് കിസ്സിന്റെ പേരിലാണ് പരാതിയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

TAGS :

Next Story