Quantcast

പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തന്നെ, ആ പരിപ്പൊന്നും ഇവിടെ വേവില്ല: ചെന്നിത്തല

ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത ഐക്യത്തോടെയാണ് കോൺഗ്രസും യു.ഡി.എഫും മുന്നോട്ടുപോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    1 May 2023 4:39 PM IST

Ramesh chennithala says congress and udf will work with unity
X

തിരുവനന്തപുരം: കേരളത്തിലെ യു.ഡി.എഫും കോൺഗ്രസും ഒരുമിച്ച് സർക്കാരിന്റെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തന്നെയാണ്. ആ പരിപ്പൊന്നും ഇവിടെ വേവാൻ പോവുന്നില്ല. കോടികൾ അടിച്ചുമാറ്റുന്ന സർക്കാരിന്റെ തുറന്നുകാണിക്കും. ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത ഐക്യത്തോടെയാണ് കോൺഗ്രസും യു.ഡി.എഫും മുന്നോട്ടുപോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കോടതിയിൽ പോയതുകൊണ്ട് ഒരു കാര്യവുമില്ലെന്ന അവസ്ഥയാണ്. സ്പ്രിങ്‌ളർ അഴിമതി അടക്കം താൻ കോടതിയിൽ നൽകിയ എല്ലാ ഹരജിയിലും അടയിരിക്കുകയാണ് ഹൈക്കോടതി ചെയ്തത്. അടുത്തിടെ വിരമിച്ച ചീഫ് ജസ്റ്റിസ് മണികുമാർ സർക്കാരിന് എല്ലാ കേസിലും ക്ലീൻ ചിറ്റ് കൊടുത്ത ആളാണെന്നും ചെന്നിത്തല വിമർശിച്ചു.

TAGS :

Next Story