യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
തൊടുപുഴ പൊലീസ് ആണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്

- Updated:
2026-03-31 16:52:37.0

ഇടുക്കി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് അറസ്റ്റിൽ. തൊടുപുഴ പൊലീസ് ആണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇടുക്കി എസ്പിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്. കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രക്കിടെയാണ് അറസ്റ്റ്.
രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നടിയാണ് പരാതി നൽകിയത്. ലൊക്കേഷനിൽവെച്ച് രഞ്ജിത്ത് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. രണ്ട് ദിവസം മുമ്പ് കൊച്ചിയിൽവെച്ച് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് എന്നാണ് വിവരം.
നേരത്തെയും രഞ്ജിത്തിനെതിരെ പീഡന പരാതികൾ ഉയർന്നിരുന്നു. ഒരു ബംഗാളി നടിയും ഒരു യുവാവുമാണ് രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഈ കേസുകളിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. യുവനടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
Adjust Story Font
16
