Quantcast

ഇരിങ്ങാലക്കുടയിൽ 91 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് സ്വർണമാല കവർന്ന കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം കഠിനതടവും പിഴയും

ആലത്തൂർ സ്വദേശി വിജയകുമാറിനെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്

MediaOne Logo

Web Desk

  • Published:

    23 Sept 2025 10:11 PM IST

ഇരിങ്ങാലക്കുടയിൽ 91 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് സ്വർണമാല കവർന്ന കേസ്;  പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം കഠിനതടവും പിഴയും
X

തൃശൂര്‍: ഇരിങ്ങാലക്കുടയിൽ 91 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് സ്വർണമാല കവർന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം കഠിനതടവും പിഴയും ശിക്ഷ . പാലക്കാട് , ആലത്തൂർ സ്വദേശി വിജയകുമാറിനെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

ബലാത്സംഗ കുറ്റത്തിനും കവർച്ചയ്ക്കും ഇരട്ട ജീവപര്യന്തവും ഭവനഭേദന കുറ്റത്തിന് 10 വർഷം കഠിനതടവിനും സ്ത്രീത്വത്തെ അപമാനിച്ചതിന് 5 വർഷം കഠിനതടവുമാണ് കോടതി ശിക്ഷിച്ചത്. 2022 ആഗസ്റ്റ് 3 ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വയോധികയുടെ വീട്ടിൽ കടന്നുകയറിയാണ് പ്രതി പീഡനവും കവർച്ചയും നടത്തിയത്. സംഭവത്തിനുശേഷം 8 മാസത്തിനകം അതിജീവിത മരണമടഞ്ഞിരുന്നു.

TAGS :

Next Story