Quantcast

പിണറായി ഭരണകാലത്ത് 'ഒറ്റപ്പെട്ട സംഭവം' തമാശയായി: പ്രതിപക്ഷ നേതാവ്

''തീവ്രവാദ സംഘടനകളൊൾ കൂടുതൽ തീവ്രമായി കൊലപാതകങ്ങൾ നടത്തുന്ന സി.പി.എമ്മാണ് യു.ഡി.എഫിനെ കുറ്റപ്പെടുത്തുന്നത്. ഹരിദാസിന്റെ കൊല നടക്കുമ്പോൾ സി.പി.എമ്മും ബി.ജെ.പിയും കൈകോർത്തു. കേരളത്തിലെ ജയിലറകൾ സുഖവാസ കേന്ദ്രങ്ങളാണ്.''- വി.ഡി സതീശൻ

MediaOne Logo

Web Desk

  • Published:

    23 Feb 2022 7:25 AM GMT

പിണറായി ഭരണകാലത്ത് ഒറ്റപ്പെട്ട സംഭവം തമാശയായി: പ്രതിപക്ഷ നേതാവ്
X

മുഖ്യമന്ത്രി പരാജിതനാണെന്ന് നിയമസഭയിൽ നടത്തിയ വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. ഒറ്റപ്പെട്ട സംഭവമെന്നത് പിണറായി ഭരണകാലത്ത് ഒരു തമാശയാണ്. ജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. പാർട്ടിയുടെ അനാവശ്യ ഇടപെടൽ പൊലീസിനെ നിഷ്‌ക്രിയമാക്കി. ഏരിയ സെക്രട്ടറിമാരാണ് എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

''ഗുണ്ടകളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യണം. കാപ്പ നിയമം നോക്കുകുത്തിയായി മാറി. പ്രതിപക്ഷമാണ് കേരളത്തിലെ ക്രമസമാധാനം തകർക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശം തമാശയാണ്. തീവ്രവാദ സംഘടനകളൊൾ കൂടുതൽ തീവ്രമായി കൊലപാതകങ്ങൾ നടത്തുന്ന സി.പി.എമ്മാണ് യു.ഡി.എഫിനെ കുറ്റപ്പെടുത്തുന്നത്.''-സതീശൻ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജയിലറകൾ സുഖവാസ കേന്ദ്രങ്ങളാണ്. ഹരിദാസിന്റെ കൊല നടക്കുമ്പോൾ സി.പി.എമ്മും ബി.ജെ.പിയും കൈകോർത്തു. ധീരജിന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. കൊലപാതകികളെ സംരക്ഷിക്കില്ല. കൊലപാതകം ആസൂത്രിതമാണോ എന്ന് സ്വന്തം പൊലീസിനോട് മുഖ്യമന്ത്രി ചോദിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.

സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനു പിന്നാലെ പ്രതിപക്ഷം വാക്കൗട്ട് നടത്തുകയായിരുന്നു. സംസ്ഥാനം ഗുണ്ടാ ഇടനാഴിയായി മാറിയിരിക്കുകയാണെന്നും പൊലീസ് നിഷ്‌ക്രിയത്വം കാരണമാണ് കൊലപാതക സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്നാണ് പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗം നടത്തുകയും പിന്നാലെ സഭയിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തത്.

TAGS :

Next Story