വോട്ടിന് പണം: ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് ആർഡിഒ
റിട്ടേണിങ് ഓഫീസറായ ആർഡിഒ നാളെ കലക്ടർക്ക് റിപ്പോർട്ട് നൽകും

പാലക്കാട്: വോട്ടിന് പണം നൽകിയ സംഭവത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു. പരാതി നൽകിയ കോൺഗ്രസ് നേതാവ് സി.വി ബാലനും മൊഴി കൊടുത്തിട്ടുണ്ട്. റിട്ടേണിങ് ഓഫീസറായ ആർഡിഒ നാളെ കലക്ടർക്ക് റിപ്പോർട്ട് നൽകും.
സുപ്രിംകോടതി അഭിഭാഷകനൊപ്പമാണ് ശോഭാ സുരേന്ദ്രൻ മൊഴി നൽകാനെത്തിയത്. ആരോപണം ശോഭ പൂർണമായും നിഷേധിക്കുകയാണ് ചെയ്തത്. ദൃശ്യങ്ങൾ പകർത്തിയ ആളുകളുടെ മൊഴിയും ആർഡിഒ രേഖപ്പെടുത്തും.
Next Story
Adjust Story Font
16

