റിക്രൂട്ട്‌മെന്റ് ഏജൻസി കബളിപ്പിച്ചു; സൗദിയിൽ കുടുങ്ങി മലയാളി
ഇന്റർനാഷണൽ മാനേജ്‌മെന്റ് ഏജൻസി വഴിയാണ് പരാതിക്കാരൻ സൗദിയിൽ പോയത്

കോഴിക്കോട്: റിക്രൂട്ടിങ് ഏജൻസി കബളിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് സൗദിയിൽ കുടുങ്ങിയതായി പരാതി. വടകര സ്വദേശി ഹൃദിക് ആണ് സൗദിയിൽ കുടുങ്ങിയത്. കോഴിക്കോട് പ്രവർത്തിക്കുന്ന ഇൻറർനാഷണൽ മാനേജ്‌മെൻറ് ഏജൻസി വഴിയാണ് ഹൃദിക്ക് സൗദിയിൽ പോയത്.
വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചതെന്ന് ഹൃദിക്കിന്റെ പരാതിയിൽ പറയുന്നു. കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ വഴി ഹൃദിക് പരാതി നൽകി.
Next Story
Adjust Story Font
16

