സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി? പ്രവൃത്തിദിനം അഞ്ചാക്കി കുറയ്ക്കുന്നത് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ചർച്ചയായേക്കും
അടുത്തയാഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അവസാനത്തെ മന്ത്രിസഭായോഗം ആയിരിക്കും ഇന്ന് ചേരുക

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിവസം ആറില്‍ നിന്ന് അഞ്ചാക്കി കുറയ്ക്കുന്നത് മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നേക്കും. ഇത് സംബന്ധിച്ച് നേരത്തെ സര്‍വീസ് സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
പ്രവൃത്തി അഞ്ച് ദിവസമാകുമ്പോള്‍ രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ അധികം സമയം ജോലി ചെയ്ത് ക്രമീകരിക്കാനാണ് ഉയര്‍ന്നുവന്ന നിര്‍ദേശം. ഇതിനോട് സര്‍വീസ് സംഘടനകളൊന്നും ഇതുവരെയും എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടില്ല. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അവസാനത്തെ മന്ത്രിസഭായോഗം ആയിരിക്കും ഇന്ന് ചേരുക. ഇല്ലെങ്കില്‍ 16ന് വീണ്ടും മന്ത്രിസഭായോഗം ചേരും.
Next Story
Adjust Story Font
16

