Quantcast

'അൻവറിൻ്റെ മുഴുവൻ ആരോപണങ്ങളും തള്ളുന്നു'; പ്രതികരിച്ച് മുഖ്യമന്ത്രി

'അൻവറിൻ്റെ ഉദ്ദേശം വ്യക്തമാണ്'

MediaOne Logo

Web Desk

  • Updated:

    2024-09-27 05:16:12.0

Published:

27 Sept 2024 10:38 AM IST

Pinarayi Vijayan
X

ന്യൂഡൽഹി: പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'പാർട്ടിക്കും, എൽഡിഎഫിനും സർക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് അൻവർ ഇന്നലെ പറഞ്ഞത്. അൻവർ എല്ലാ കാര്യങ്ങളും ഇന്നലെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിൻ്റെ ഉദ്ദേശം വ്യക്തമാണ്. അൻവറിൻ്റെ മുഴുവൻ ആരോപണങ്ങളും തള്ളുന്നു'വെന്നും മുഖ്യമന്ത്രി പറഞ്ഞു.

'എൽഡിഎഫിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ആരോപണം. ഈ നിലപാട് അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ല. അന്വേഷണം നിഷ്പക്ഷമായി തുടരും. വിശദമായ പ്രതികരണം പിന്നീടുണ്ടാകു'മെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഡൽഹി കേരളാഹൗസിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. പോളിറ്റ് ബ്യൂറോ യോഗത്തിനുവേണ്ടിയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. മുഖ്യമന്ത്രിക്കെതിരെ ​ഗുരുതര വിമർശനങ്ങളാണ് അൻവർ ഇന്നലെ ഉന്നയിച്ചിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഇന്നുച്ചയ്ക്ക് രണ്ടരക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

TAGS :

Next Story