Quantcast

റിജിൽ മാക്കുറ്റിയെ മർദിച്ച സംഭവം; സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

സിപിഎം പ്രവർത്തകർക്കെതിരെ കേസെടുക്കാൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ കണ്ണൂർ ടൗൺ പൊലീസിന് നിർദേശം നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-01-21 17:31:04.0

Published:

21 Jan 2022 5:23 PM GMT

റിജിൽ മാക്കുറ്റിയെ മർദിച്ച സംഭവം; സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്
X

കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ മർദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ്. മന്ത്രി എംവി ഗോവിന്ദന്റെ പേഴ്‌സനൽ സ്റ്റാഫംഗം പ്രശോഭ് മൊറാഴ, പിപി ഷാജർ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം ഷാജർ, റോബർട്ട് ജോർജ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സിപിഎം പ്രവർത്തകർക്കെതിരെ കേസെടുക്കാൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ കണ്ണൂർ ടൗൺ പൊലീസിന് നിർദേശം നൽകിയിരുന്നു.

കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിനിടെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പ്രവർത്തകർ യോഗത്തിലേക്ക് ഇരച്ചുകയറി. അതിനിടെ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് മർദനമേറ്റു. ഡി.വൈ.എഫ്.ഐ നേതാക്കളാണ് മർദിച്ചതെന്ന് റിജിൽ മാക്കുറ്റി പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാനേതാക്കൾ ഉൾപ്പെടെയുള്ളവർ തെരുവുഗുണ്ടകളെപ്പോലെ മർദിച്ചെന്ന് റിജിൽ മാക്കുറ്റി വ്യക്തമാക്കി. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാൻ അവകാശമുണ്ട്. ഡി.വൈ.എഫ്.ഐ ഉൾപ്പെടെ അങ്ങനെ പ്രതിഷേധിച്ചിട്ടുണ്ട്. ആ ഡി.വൈ.എഫ്.ഐയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കായികമായി നേരിട്ടതെന്ന് റിജിൽ മാക്കുറ്റി ആരോപിച്ചു. ദിനേശ് ഓഡിറ്റോറിയത്തിലായിരുന്നു വിശദീകരണയോഗം. ഹാളിനുള്ളിലേക്ക് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിലുള്ള സംഘം ഇരച്ചെത്തുകയായിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. അതിനിടെ ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കൾ പൊലീസിനൊപ്പം ചേർന്ന് മർദിച്ചെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ദൃശ്യങ്ങൾ പകർത്താനെത്തിയ ജയ് ഹിന്ദ് ചാനലിൻറെ റിപ്പോർട്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ചു. അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പ്രതിഷേധം ആവാമെന്നും എന്നാൽ യോഗം നടക്കുന്ന ഹാളുകൾ കയ്യേറിയുള്ള പ്രതിഷേധം ജനാധിപത്യപരമല്ലെന്നും മന്ത്രി എം.വി ഗോവിന്ദൻ പ്രതികരിച്ചു.

TAGS :

Next Story