Quantcast

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ വർധിച്ചു വരുന്നത് ആശങ്ക വളർത്തുന്നു: കാനം രാജേന്ദ്രൻ

ഈ അവസരത്തിലും സർക്കാരിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവർക്ക് പിന്തുണയേകുന്ന സമീപനം പ്രതിപക്ഷം സ്വീകരിക്കുന്നതെന്നത് വേദനാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2021-12-19 15:02:22.0

Published:

19 Dec 2021 11:41 AM GMT

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ വർധിച്ചു വരുന്നത് ആശങ്ക വളർത്തുന്നു: കാനം രാജേന്ദ്രൻ
X

തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിച്ചു വരുന്നത് ആശങ്ക വളർത്തുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കഴിഞ്ഞ ദിവസം ആലപ്പുഴയിലുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ സാമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും പരസ്പരം പോരടിക്കുന്ന രണ്ട് വർഗീയ കക്ഷികളാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.

ഈ അവസരത്തിലും സർക്കാരിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവർക്ക് പിന്തുണയേകുന്ന സമീപനം പ്രതിപക്ഷം സ്വീകരിക്കുന്നതെന്നത് വേദനാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താൻ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രംഗത്ത് വരണമെന്നും കാനം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

TAGS :

Next Story