Quantcast

'റിയാസ് മന്ത്രിയായത് മാനേജ്മെൻറ് ക്വാട്ടയിൽ' : വി.ഡി. സതീശൻ

പ്രതിപക്ഷത്തെ അപഹസിക്കാൻ എന്ത് അവകാശമാണ് റിയാസിനുള്ളതെന്ന് പ്രതിപക്ഷ നേതാവ്

MediaOne Logo

Web Desk

  • Updated:

    2023-03-15 06:48:08.0

Published:

15 March 2023 12:11 PM IST

Riyas,  minister,  management quota, V.D. Satheeshan, niyamasabha,
X

തിരുവനന്തപുരം: പ്രതിപക്ഷത്തെ അപഹസിക്കാൻ എന്ത് അവകാശമാണ് റിയാസിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റിയാസ് മന്ത്രിയായത് മാനേജ്മെൻറ് ക്വാട്ടയിലാണെന്നും, മരുമകൻ എത്ര പി.ആർ വർക്ക് നടത്തിയിട്ടും സ്പീക്കർക്കൊപ്പം എത്തുന്നില്ല, അതിനാൽ സ്പീക്കറെ പരിഹാസ്യ പാത്രമാക്കാനുള്ള കുടുംബ അജണ്ട നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയും മിനിഞ്ഞാന്നും ബ്രഹ്മപുരം നിയമസഭയിൽ ചർച്ചക്ക് വന്നപ്പോള്‍ ഒരക്ഷരം മിണ്ടാതെ മുഖ്യമന്ത്രി ഇരുന്നത് ചോദ്യങ്ങളെ പേടിയായത് കൊണ്ടാണ്. അതിനാലാണ് ചട്ടപ്രകാരം പ്രതിപക്ഷ നേതാവിന് പോലും ചോദ്യം ചോദിക്കാനാകാത്ത റൂൾ 300 പ്രകാരമുള്ള പ്രസ്താവന ഇറക്കിയതെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സമ്മർദ്ദം കൊണ്ടാണ് സ്പീക്കർ ഇത്തരത്തിൽ തീരുമാനമെടുക്കുന്നത്. സ്പീക്കർ ഇന്നലെ നിസഹായതയാണ് പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി മോദിയെയാണ് ആരാധിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്. എൽ.ഡി.എഫിന്റെ പാർലിമെൻററി പാർട്ടി യോഗം കൂടി പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ തീരുമാനമെടുത്തെന്നും ഇതിനായി 10 എം.എൽ.എമാരെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

സഭ കഴിഞ്ഞ് വന്ന് ഭരണകക്ഷി എം.എൽ.എമാർ തങ്ങളെ ആക്രമിച്ചെന്നും അതിനെന്ത് അധികാരമാണ് എം.എൽ.എമാർക്ക് ഉള്ളതെന്നും ചോദിച്ച സതീശൻ തങ്ങള്‍ പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നും സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരിക്കാനായിരുന്നു തീരുമാനമെന്നും പറഞ്ഞു.' ഏകപക്ഷീയമായ ആക്രമണമാണ് ഞങ്ങൾക്ക് എതിരെ നടന്നത്. സഭ ഗില്ലറ്റിൻ ചെയ്യണമെന്നാണ് സർക്കാരിൻ്റെ ആഗ്രഹം അത് ഞങ്ങളുടെ അടുത്ത് വേണ്ട. നിയമസഭക്ക് അകത്തും പുറത്തും നടക്കുന്നത് ഭരണപക്ഷത്തിൻ്റെ ധിക്കാരമാണ്. സ്പീക്കറെ ഭരണ പക്ഷം വിരട്ടുകയാണ്, ഇത് കുടുംബ അജണ്ടയാണ്. സച്ചിൻ ദേവും എച്ച്. സലാമും എം.എൽ.എമാരെ ആക്രമിച്ചു. വാച്ച് ആൻറ് വാർഡിനെ വിട്ടു തല്ലിച്ചു. വാച്ച് ആൻറ് വാർഡ് എം.എൽ.എമാരെ നിലത്തിട്ട് ചവിട്ടികൂട്ടുകയായിരുന്നു. കെ.കെ രമയെ ആറ് വനിത പൊലീസുകാർ വലിച്ചിഴച്ചു. തിരുവഞ്ചൂരിനെയും വാച്ച് ആൻ്റ് വാർഡ് ആക്രമിച്ചു'. - വി.ഡി സതീശൻ

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുകയാണ്, സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകളാണ് അതിക്രമങ്ങൾക്ക് ഇരയാകുന്നത്. ഇതല്ലാതെ മറ്റെന്താണ് നിയമസഭ ചർച്ച ചെയ്യേണ്ടതെന്നും പിന്നെ എന്തിനാണ് ഗൗരവമുള്ളതെന്നും സതീശൻ ചോദിച്ചു.

TAGS :

Next Story