Quantcast

'റോഡ് ദേ വന്നു, ദാ പോയി'; 20 ലക്ഷം മുടക്കി നിര്‍മിച്ച റോഡ് 12 മണിക്കൂറിനകം തകര്‍ന്നു

വ്ലാവെട്ടിയെയും കള്ളിക്കാടിനെയും ബന്ധിപ്പിക്കുന്ന റോഡാണ് പണിപൂര്‍ത്തിയായി ചൂടാറും മുമ്പേ പൊളിഞ്ഞത്

MediaOne Logo

Web Desk

  • Published:

    9 Feb 2026 6:01 PM IST

vlavetti kallikkadu road damage
X

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മിച്ച റോഡ് 12 മണിക്കൂറിനുള്ളില്‍ തകര്‍ന്നു. ആദിവാസി മേഖലയായ വ്ലാവെട്ടിയെയും കള്ളിക്കാടിനെയും ബന്ധിപ്പിക്കുന്ന റോഡാണ് പണിപൂര്‍ത്തിയായി ചൂടാറും മുമ്പേ പൊളിഞ്ഞത്. നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ ആരോപിച്ചു. വിജിലന്‍സില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.

സ്ഥലം വൃത്തിയാക്കുക പോലും ചെയ്യാതെയാണ് ടാര്‍ ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു. 'എഇ സ്ഥലത്തുണ്ടായിരുന്നപ്പോള്‍ നന്നായി ചെയ്യും. എഇ സ്ഥലത്തുനിന്ന് പോയാല്‍ കോണ്‍ട്രാക്ടര്‍ തന്നിഷ്ടപ്രകാരം ചെയ്യും. ടാര്‍ തൊട്ടുതേച്ചുകൊണ്ടുപോകുകയാണ് ചെയ്തത്. ടാര്‍ ഉപയോഗിക്കാത്തതിനാല്‍ ചവിട്ടുമ്പോള്‍ ഇളകിപ്പോകുന്ന അവസ്ഥയാണ്' -നാട്ടുകാര്‍ പറയുന്നു.

ഇന്നലെ രാവിലെയായിരുന്നു റോഡ് പ്രവൃത്തി. ഇന്ന് വാഹനങ്ങള്‍ ഓടിത്തുടങ്ങിയപ്പോള്‍ തന്നെ തകരുകയായിരുന്നു. 20 ലക്ഷം രൂപ മുടക്കിയാണ് റോഡ് പ്രവൃത്തി നടത്തിയത്. റോഡിന്റെ ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടിയിട്ടും കോണ്‍ട്രാക്ടര്‍ പ്രവൃത്തി തുടരുകയാണെന്ന് വാര്‍ഡ് മെമ്പറും നാട്ടുകാരും ആരോപിക്കുന്നു.


TAGS :

Next Story