Quantcast

കാർ തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവെച്ച് കവർച്ച; ഒരാൾ പിടിയിൽ

പിടിയിലായ അനുരാജ് സമാനമായ കേസുകളിൽ പ്രതിയാണെന്ന് പൊലീസ്

MediaOne Logo

Web Desk

  • Updated:

    2022-12-11 12:23:47.0

Published:

11 Dec 2022 10:49 AM GMT

കാർ തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവെച്ച് കവർച്ച; ഒരാൾ പിടിയിൽ
X

തൃശൂർ: പാമ്പൂരിൽ കാർ തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവെച്ച് കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. വടക്കാഞ്ചേരി പനങ്ങാട്ടുകര സ്വദേശി അനുരാജിനെയാണ് (22) വിയ്യൂർ പൊലീസ് പിടികൂടിയത്. മലപ്പുറം കാളികാവ് സ്വദേശി പ്രണവിൻറെ സ്വർണ്ണവും പണവും മൊബൈലുമാണ് കവർന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർച്ച നടത്തുകയായിരുന്നു. കൂട്ടുപ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.

പിടിയിലായ അനുരാജ് സമാനമായ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കവർച്ച നടന്ന ശേഷം പ്രണവ് ഉടൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണം ഊർജിതമാക്കിയതോടെയാണ് പ്രതിയെ പൊലീസിന് വേഗത്തിൽ പിടികൂടാനായത്.

TAGS :

Next Story