Quantcast

പാലാ കെ.എം മാണിക്കും കുടുംബത്തിനും പൈതൃകമുള്ള മണ്ഡലം, ജോസ് കെ. മാണിക്കോ ഭാര്യ നിഷക്കോ മത്സരിക്കാം: മന്ത്രി റോഷി അഗസ്റ്റിൻ

പാലായിൽ ജോസ് കെ.മാണി മത്സരിക്കണമെന്നത് തന്‍റെയും പാർട്ടി പ്രവർത്തകരുടെയും പൊതുവികാരമായിരുന്നുവെന്നും റോഷി അഗസ്റ്റിൻ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    20 Feb 2026 2:02 PM IST

പാലാ കെ.എം മാണിക്കും കുടുംബത്തിനും പൈതൃകമുള്ള മണ്ഡലം,  ജോസ് കെ. മാണിക്കോ ഭാര്യ നിഷക്കോ മത്സരിക്കാം: മന്ത്രി റോഷി അഗസ്റ്റിൻ
X

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിൽ ജോസ് കെ. മാണിക്കോ ഭാര്യ നിഷക്കോ മത്സരിക്കാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാല കെ.എം മണിക്കും കുടുംബത്തിനും പൈതൃകമുള്ള മണ്ഡലമാണ്. പാലായിൽ ജോസ് കെ. മാണി മത്സരിക്കണമെന്നത് തന്റെയും പാർട്ടി പ്രവർത്തകരുടെയും പൊതുവികാരമായിരുന്നുവെന്നും താൻ നടത്തിയത് തീരുമാനമോ പ്രഖ്യാപനമോ ആയിരുന്നില്ലെന്നും റോഷി അഗസ്റ്റിൻ മീഡിയവണിനോട് പറഞ്ഞു.

കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചകളുമായി ബന്ധപ്പെട്ടാണ് ജോസ് കെ.മാണിയും റോഷിയും തമ്മിൽ ഭിന്നതയെന്ന പ്രചാരണം ഉയർന്നത്. ജോസ് കെ. മാണി പാലായിൽ മത്സരിക്കുമെന്ന റോഷിയുടെ പ്രസ്താവന തള്ളി ജോസ് തന്നെ രംഗത്തെത്തിയതോടെ അഭ്യൂഹത്തിന് ശക്തിയേറി. എന്നാൽ, കെ.എം മാണിയുടെ തട്ടകത്തിൽ അദ്ദേഹത്തിന്റെ മകൻ തന്നെ മത്സരിക്കണമെന്ന പൊതുവികാരമാണ് താൻ പ്രകടിപ്പിച്ചത് എന്ന് റോഷി വിശദീകരിക്കുകയായിരുന്നു.

പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്ന് ആവർത്തിച്ചിരുന്ന റോഷി, എന്നാൽ ജോസിന്റെ ഭാര്യ നിഷയും സ്ഥാനാർഥിത്വത്തിന് യോഗ്യയെന്ന തരത്തിലേക്ക് നിലപാട് മയപ്പെടുത്തുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന പ്രചാരണം തിരിച്ചടിയാകുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് റോഷിയുടെ നയപ്രഖ്യാപനം.

TAGS :

Next Story