Quantcast

'അമ്മയുടെ പങ്കാളി സജീഷിനെയാണ് സംശയം, അയാളെ വിളിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്; റോസ്‍ലിന്‍റെ മകൾ മഞ്ജു

'ആയുർവേദ കടയിൽ സെയിൽസ് ഗേളായിരുന്നു.ലോട്ടറി വിൽക്കുന്നത് അറിയില്ലായിരുന്നു'

MediaOne Logo

Web Desk

  • Updated:

    2022-10-11 08:12:04.0

Published:

11 Oct 2022 1:25 PM IST

അമ്മയുടെ പങ്കാളി സജീഷിനെയാണ് സംശയം, അയാളെ വിളിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്; റോസ്‍ലിന്‍റെ  മകൾ മഞ്ജു
X

തൃശൂർ: നരബലി നൽകിയെന്ന് സംശയിക്കപ്പെടുന്ന റോസ്‍ലിനെ ജൂൺ 8 നാണ് കാണാതായതെന്ന് മകൾ മഞ്ജു. ആഗസ്തിലാണ് കാണാതായതായി പരാതി കൊടുത്തതെന്നും മകൾ മാധ്യമങ്ങളോട് പറഞ്ഞു.

'എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അമ്മപങ്കാളി സജീഷിന്റെ കൂടെ കാലടിയിൽ വാടകക്ക് താമസിക്കുന്നു. ആയുർവേദ കടയിൽ സെയിൽസ് ഗേളായിരുന്നു. കേസന്വേഷണം നടക്കുന്ന സമയത്താണ് അമ്മ ലോട്ടറി വിൽക്കുന്നെന്ന് അറിയുന്നതെന്നും മഞ്ജു പറഞ്ഞു.

'അമ്മയുടെ ശരിക്കുള്ള പേര് കുഞ്ഞുമോൾ സണ്ണി വർഗീസ് എന്നാണെന്ന് മകൾ.പേര് മാറ്റിയിട്ട് 10 വർഷമായിട്ടൊള്ളു.49 വയസാണെന്നും മകൾ പറഞ്ഞു. അമ്മയെ വിളിച്ച് കിട്ടാതായപ്പോൾ പങ്കാളിയായ സജീഷിനെ വിളിച്ചത്. അപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. അമ്മ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് പോയത്. പങ്കാളിയായ സജീഷ് മർദിക്കാറുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു. സജീഷിനെയാണ് സംശയമെന്നും മഞ്ജു പറഞ്ഞു.

ഫെബ്രുവരിയിലാണ് അമ്മയെ അവസാനമായി കണ്ടത്.സജീഷിനെ ഇന്നും വിളിച്ചിരുന്നു.സജീഷിനെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. അതേസമയം,മരിച്ചത് റോസ്‌ലിൻ ആണോയെന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.


TAGS :

Next Story