ശബരിമല സ്വർണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെ: വി.ഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് വി.ഡി സതീശൻ ചോദിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കൾ ജയിലിലേക്ക് പോകുമ്പോൾ പാർട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാൻ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശൻ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോർഡ് പോറ്റിക്കെതിരെ പരാതി നൽകിയില്ലെന്നും പോറ്റി കുടുങ്ങിയാൽ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതി നേരിട്ട് ഇടപെട്ടത് കൊണ്ടതാണ് അന്വേഷണം മുന്നോട്ട് പോയത്. അല്ലെങ്കിൽ നവീൻ ബാബുവിന്റെ കേസന്വേഷിച്ച ഉദ്യോഗസ്ഥൻ സ്ഥാനാർഥിയായതുപോലെ ഇവിടെയും കാണാമായിരുന്നുവെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
Adjust Story Font
16

