പുണ്യം പൂങ്കാവനം പദ്ധതി ക്രമക്കേട്; പി. വിജയന് ക്ലീൻചിറ്റ്
എം.ആർ അജിത്കുമാറിന്‍റെ ആരോപണങ്ങൾ തള്ളിയാണ് സർക്കാർ നടപടി

തിരുവനന്തപുരം: ശബരിമല പുണ്യം പൂങ്കാവനം പദ്ധതിയിൽ എഡിജിപി പി.വിജയന് ക്ലീൻചിറ്റ് നൽകി സർക്കാർ. എം.ആർ അജിത്കുമാറിന്‍റെ ആരോപണങ്ങൾ തള്ളിയാണ് സർക്കാർ നടപടി. പദ്ധതി തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം.
പദ്ധതിയിൽ യാതൊരുവിധ അഴിമതിയോ ക്രമക്കേടോ നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, പദ്ധതി തുടർന്നുപോകാൻ തീരുമാനിക്കുകയായിരുന്നു.
2011ൽ പി.വിജയൻ ശബരിമലയിൽ ചുമതലയിലിരുന്നപ്പോഴാണ് പ്ലാസ്റ്റിക് മാലിന്യ നിർമാർജനം ലക്ഷ്യമാക്കി 'പുണ്യം പൂങ്കാവനം പദ്ധതി' ആവിഷ്കരിച്ചത്. എന്നാൽ, ഇതിൽ പണപ്പിരിവ് നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളുമായി അജിത്കുമാർ റിപ്പോർട്ട് നൽകിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് സർക്കാരിന്‍റെ തീരുമാനം.
Next Story
Adjust Story Font
16

