Quantcast

സഫ്‌ന നസറുദ്ധീന്‍ മലപ്പുറം അസിസ്റ്റന്‍റ് കലക്ടറായി ചുമതലയേറ്റു

MediaOne Logo

ijas

  • Updated:

    2021-04-28 14:20:19.0

Published:

28 April 2021 7:47 PM IST

സഫ്‌ന നസറുദ്ധീന്‍ മലപ്പുറം അസിസ്റ്റന്‍റ് കലക്ടറായി ചുമതലയേറ്റു
X

സഫ്‌ന നസറുദ്ധീന്‍ മലപ്പുറം അസിസ്റ്റന്‍റ് കലക്ടറായി ചുമതലയേറ്റു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 45-ാം റാങ്കും കേരളത്തില്‍ 3-ാം റാങ്കും കരസ്ഥമാക്കിയാണ് സഫ്‌ന നസ്‌റുദ്ദീന്‍ ഈ പദവിയില്‍ എത്തുന്നത്. തിരുവനന്തപുരം പേയാട് ആണ് സ്വദേശം. സിവില്‍ സര്‍വീസ് പരീക്ഷ ആദ്യ തവണ തന്നെ എഴുതി ഉയര്‍ന്ന റാങ്ക് നേടിയത് വാര്‍ത്തയായിരുന്നു. 2019 ബാച്ച് സിവില്‍ സര്‍വ്വീസ് ജേതാവാണ്.

പത്തു വരെ തിരുവനന്തപുരം പേരൂർക്കട കേന്ദ്രീയ വിദ്യാലത്തില്‍ പഠിച്ചു. മാർ ഇവാനിയോസ് കോളേജിൽ നിന്നും എക്കണോമിക്സിൽ യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്കോടെ ബിരുദവും സി.ബി.എസ്.ഇ ആൾ ഇന്ത്യ ലെവലിൽ ഒന്നാം റാങ്കോടെ പ്ലസ്ടുവും നേടിയിരുന്നു. പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് ഹ്യുമാനിറ്റീസ് വിഷയത്തിലാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്.

TAGS :

Next Story