Quantcast

സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങി; പ്രതിഷേധവുമായി ജീവനക്കാർ

ഒരു വിഭാഗം ജീവനക്കാരുടെ ബാങ്ക് വഴിയുള്ള ശമ്പള വിതരണമാണ് വൈകുന്നത്

MediaOne Logo

Web Desk

  • Updated:

    2024-03-01 13:31:35.0

Published:

1 March 2024 1:14 PM GMT

സർക്കാർ ജീവനക്കാരുടെ  ശമ്പള വിതരണം മുടങ്ങി; പ്രതിഷേധവുമായി ജീവനക്കാർ
X

തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പള വിതരണം വൈകുന്നു. സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗത്തിന് ആദ്യ പ്രവർത്തി ദിവസം ശമ്പളം ലഭിച്ചില്ല. ഇ ടി എസ് ബി യിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണമാണ് തടസ്സപ്പെട്ടത്. ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കേണ്ട ജീവനക്കാരിൽ മിക്കവാറും പേർക്ക് ശമ്പളം ലഭിച്ചില്ല. സാ​ങ്കേതിക തകരാറാണ് കാരണമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

ശമ്പളവിതരണം വൈകിയതോടെ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തി. ടി എസ് ബി അക്കൗണ്ടുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമാണ് ശമ്പളവും പെൻഷനും ലഭിച്ചത്. ഇവരുടെ എണ്ണം പരിമിതമാണ്.

ശമ്പളവും പെൻഷനും വിതരണം ചെയ്യാനാകാത്ത സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെയും ധനകാര്യ മിസ് മാനേജ്മെൻ്റിൻ്റെയും ദുരന്തഫലമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. ധൂർത്തിനും ആഡംബരത്തിനും നിർലോഭം പണം ചെലവഴിക്കുന്ന സർക്കാർ ,ശമ്പളവും പെൻഷനും നൽകാതെ ജീവനക്കാരെയും പെൻഷൻകാരെയും ശ്വാസം മുട്ടിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.

TAGS :

Next Story