Quantcast

സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പള കുടിശ്ശിക വൈകും

പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ആദ്യ ഗഡു ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നത് നീട്ടി ധനവകുപ്പ് ഉത്തരവിറക്കി

MediaOne Logo

Web Desk

  • Updated:

    2023-03-30 12:54:44.0

Published:

30 March 2023 6:15 PM IST

Salary dues,  government employees,  state, delayed
X

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള കുടിശ്ശിക വൈകും. പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ആദ്യ ഗഡു ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നത് നീട്ടി ധനവകുപ്പ് ഉത്തരവിറക്കി . ആദ്യ ഗഡു ഏപ്രിൽ ഒന്നിന് നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ തുക നൽകില്ലെന്ന് സർക്കാർ അറിയിച്ചു.

ഇപ്പോള്‍ ജീവനക്കാർക്ക് ഈ തുക നൽകിയാൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും അതിനാലാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നുമാണ് സർക്കാരിന്‍റെ വിശദീകരണം.

TAGS :

Next Story