'ടീം ലീഡർക്ക് 78,750, കണ്ടന്റ് മാനേജർക്ക് 73,500'; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം കൂട്ടി
12 അംഗ ടീമിന്റെ ശമ്പളം അഞ്ച് ശതമാനം വീതമാണ് വർധിപ്പിച്ചത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം വർധിപ്പിച്ചു. 12 അംഗ ടീമിന്റെ ശമ്പളം അഞ്ച് ശതമാനം വീതമാണ് വർധിപ്പിച്ചത്. ശമ്പളം പരിഷ്‌കരിച്ചതോടെ ടീം ലീഡറുടെ ശമ്പളം 75,000ൽ നിന്ന് 78,750 ആയി. കരാർ ജീവനക്കാരുടെ ശമ്പളം അഞ്ച് ശതമാനം വർധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു
കണ്ടന്റ് മാനേജർ (പഴയത്: 70,000- പുതിയത്: 73,500)
സീനിയർ വെബ് അഡ്മിനിസ്‌ട്രേറ്റർ (പഴയത്: 65,000- പുതിയത്: 68,250)
സോഷ്യൽ മീഡിയ കോർഡിനേറ്റർ (പഴയത്: 65,000- പുതിയത്: 68,250)
കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് ( പഴയത്: 65,000- പുതിയത്: 68,250)
ഡെലിവറി മാനേജർ ( പഴയത്:56,000- പുതിയത്: 58,800)
റിസർച്ച് ഫെലോ ( പഴയത്: 53,000- പുതിയത്: 55,650)
കണ്ടന്റ് ഡെവലപ്പർ ( പഴയത്: 53,000- പുതിയത്: 55,650)
കണ്ടന്റ് അഗ്രഗേറ്റർ ( പഴയത്: 53,000- പുതിയത്: 55,650)
ഡാറ്റാ റിപ്പോസിറ്ററി മാനേജർ ( പഴയത്: 45,000- പുതിയത്: 47,250)
കമ്പ്യൂട്ടർ അസിസ്റ്റന്റ് ( പഴയത്: 22,290- പുതിയത്: 23,405)
Adjust Story Font
16

