Quantcast

സമസ്ത - ലീഗ് തർക്കത്തിനിടെ യോഗം ചേർന്ന് മുസ്‍ലിം ലീഗ് നേതാക്കൾ

പി.എം.എ സലാം, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-10-18 09:27:26.0

Published:

18 Oct 2023 9:23 AM GMT

Muslim League to approach court against Citizenship Amendment Act
X

തിരുവനന്തപുരം: സമസ്ത - ലീഗ് തർക്കത്തിനിടെ മുസ്‍ലിം ലീഗ് നേതാക്കൾ യോഗം ചേരുന്നു. തിരുവനന്തപുരം പാണക്കാട് ഹാളിലാണ് യോഗം. പി.എം.എ സലാം, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.


എന്നാൽ പ്രധാനപ്പെട്ട ലീഗ് നേതാക്കള്‍ തിരുവനന്തപുരത്ത് എത്തിയതുകൊണ്ടാണ് യോഗം ചേരുന്നതെന്നാണ് ലീഗിന്‍റെ വിശദീകരണം. സമസ്ത - ലീഗ് തർക്കമായിരിക്കും ചർച്ചയിലെ പ്രധാന വിഷയം.


കർട്ടൻ വിവാദത്തോട് കൂടിയാണ് സമസ്ത - ലീഗ് തർക്കം ആരംഭിക്കുന്നത്. എന്നാൽ ഈ തർക്കത്തിന്‍റെ ഗുണഭോക്താവ് സി.പി.എം ആണെന്നും ഇത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നുള്ള വിമർശനം പാർട്ടിക്ക് അകത്ത് തന്നെയുണ്ട്.

TAGS :

Next Story