Quantcast

'ഹക്കീം ഫൈസിക്കെതിരായ തുടർനടപടി കൂടിയാലോചനയ്ക്ക് ശേഷമെന്ന് സമസ്ത അറിയിച്ചിട്ടുണ്ട്'- സാദിഖലി തങ്ങൾ

നടപടിക്ക് മുമ്പ് സമസ്ത നേതാക്കൾ സംസാരിച്ചിരുന്നുവെന്നും സാദിഖലി തങ്ങൾ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-11-10 11:57:41.0

Published:

10 Nov 2022 8:35 AM GMT

ഹക്കീം ഫൈസിക്കെതിരായ തുടർനടപടി കൂടിയാലോചനയ്ക്ക് ശേഷമെന്ന് സമസ്ത അറിയിച്ചിട്ടുണ്ട്- സാദിഖലി തങ്ങൾ
X

കോഴിക്കോട്: സമസ്തയിൽ നിന്നും പുറത്താക്കിയ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരായ തുടർനടപടി കൂടിയാലോചിച്ച ശേഷമേ ഉണ്ടാവൂ എന്ന് സമസ്ത അറിയിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഫോണിലൂടെ സമസ്ത നേതാക്കൾ സംസാരിച്ചിരുന്നുവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

ഫൈസിക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള കാര്യങൾ തങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷമേ ഉണ്ടാകൂ എന്ന് സമസ്ത അറിയിച്ചിട്ടുണ്ടെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടെലിഫോണിലൂടെ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. നടപടിക്ക് മുമ്പ് സമസ്ത നേതാക്കൾ സാദിഖലി തങ്ങളുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും അങ്ങനെ പറഞ്ഞ വിഷയത്തിൽ മറ്റൊരു ചർച്ചയ്ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.

ദേശീയതലത്തിലെ യൂണിവേഴ്സിറ്റികളിൽ ഗവർണർമാരെ ഉപയോഗിച്ച് പ്രശ്മുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്ത് യൂണിവേഴ്സിറ്റി ഭരണത്തിൽ യുഡിഎഫ് സംതൃപ്തരല്ല. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓർഡിനൻസിനെ ലീഗ് എതിർക്കും. ലീഗ് ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. നിയമസഭാസമ്മേളനത്തിന് മുമ്പ് ലീഗ് ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും യുഡിഎഫിൽ വിരുദ്ധാഭിപ്രായമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹക്കീം ഫൈസിയെ സി.ഐ.സിയിൽ നിന്ന് പുറത്താക്കാൻ സമസ്ത ആവശ്യപ്പെടുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. സി.ഐ.സി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളോടാകും സമസ്ത ആവശ്യം ഉന്നയിക്കുക. വിശദീകരണം പോലും തേടാതെ ഹക്കീം ഫൈസിയെ പുറത്താക്കിയിതിൽ സി.ഐ.സിക്ക് വലിയ അതൃപ്തിയുണ്ട്. സമസ്തയുടെ തുടർ നീക്കങ്ങൾക്കനുസരിച്ച് നിലപാട് സ്വീകരിക്കാനാണ് സി.ഐ.സിയിലെ ധാരണ.

കോ ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ ജനറൽ സെക്രട്ടറിയായ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസതയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കാനാണ് ഇന്നലെ കോഴിക്കോട് ചേർന്ന് സമസ്ത മുശാവറ തീരുമാനിച്ചത്. സി.ഐ.സി സമസ്തയുടെ പോഷക സംഘനടനയോ സംവിധാനമോ അല്ലാത്തതിനാൽ സമസ്തക്ക് നേരിട്ട് തീരുമാനമെടുക്കാനാവില്ല. എന്നാൽ സമസ്തക്ക് കീഴിലെ കോളജുകളിലാണ് സി.ഐ.സിയുടെ വാഫി വഫിയ്യ കോഴ്‌സുകൾ പഠിപ്പിക്കുന്നത്.


TAGS :

Next Story