ഐക്യ ആഹ്വാനവുമായി സമസ്ത നൂറാം വാർഷിക സമ്മേളനം
സാദിഖലി തങ്ങളെ വിമർശിച്ച് വിവാദത്തിലായ ഉമർഫൈസി മുക്കം സമ്മേളന വേദിയിൽ നിലപാട് തിരുത്തി
കാസർകോട്: ഐക്യ ആഹ്വാനവുമായി സമസ്ത നൂറാം വാർഷിക സമ്മേളനം. ഭിന്നിക്കാനുള്ളതിനേക്കാൾ ആയിരം കാരണങ്ങൾൾ ഒരുമിക്കാനുണ്ടെന്ന് സമ്മേളനം ഉദ്ഘാടന ചെയ്ത സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഐക്യത്തിനെതിരായ അപശബ്ദങ്ങൾ പാടില്ലെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. സാദിഖലി തങ്ങളെ വിമർശിച്ച് വിവാദത്തിലായ ഉമർഫൈസി മുക്കം സമ്മേളന വേദിയിൽ നിലപാട് തിരുത്തി.
പാണക്കാട് കുടുംബവുമായി വിരോധമില്ലെന്നും ഒരു മുഅ്മിന് സഖാവാൻ കഴിയില്ലന്നും ഉമർഫൈസി മുക്കം പറഞ്ഞു. സമസ്തയിലെ ലീഗ് അനുകൂല വിഭാഗവും ലീഗ് വിരുദ്ധ വിഭാഗവും തമ്മിലെ തർക്കം തുടരുന്ന പശ്ചാത്തലത്തിൽ നടന്ന നൂറാം വാർഷിക സമ്മേളനം മഞ്ഞുരക്കത്തിൻ്റെ സൂചന പ്രകടമാക്കി. സാദിഖലി തങ്ങളെ നിരന്തരം വിമർശിച്ചിരുന്ന സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിലെ പ്രധാനിയായ ഉമർഫൈസി മുക്കം തന്നെ നിലപാട് മാറ്റം വ്യക്മാക്കി.
നേതൃത്വത്തിൻ്റെ പരസ്യ ശാസനയും സുന്നി മഹൽ ഫെഡറേഷൻ്റെ പ്രമേയവും ഉമർ ഫൈസിയുടെ നിലപാട് മാറ്റത്തിന്പിന്നിൽ പ്രവർത്തിച്ചതായാണ് സൂചന. ഐക്യത്തിൻ്റെ പ്രാധാന്യത്തിൽ ഊന്നുന്നതായിരുന്നു സമസ്ത പ്രസ്ഡൻ്റ് ജിഫ്രി തങ്ങളുടെയും ഉദ്ഘാടകൻ സാദിഖലി തങ്ങളുടെയും വാക്കുകൾ.
നേതാക്കളുടെ പേരുകൾ പറയുമ്പോൾ ചേരി തിരിഞ്ഞ് പിന്തുണക്കുന്ന രീതിയെയും നേതാക്കൾ നിരുത്സാഹിപ്പിച്ചു. നൂറാം വാർഷിക സമ്മേളനം ഹെക്യ സന്ദേശം നൽകുന്നതാണെന്ന പ്രീതിതിയാണ് നേതാക്കൾ നൽകിയത്. ഇന്നലെ വൈകിട്ട് നൂറു പതാകകൾ ഉയർത്തിയാണ് സമ്മേളനത്തിന് തുടക്കിട്ടത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രതിനിധി സമ്മേളനത്തിന് ശേഷം ജനുവരി എട്ടിന് പൊതുസമ്മേളനത്തോടെ പരിപാടികൾ അവസാനിക്കും.
Adjust Story Font
16

