സാദിഖലി തങ്ങൾക്കെതിരായ പരാമർശം; ഉമർ ഫൈസി മുക്കത്തെ ശാസിച്ച് സമസ്ത
ഇത്തരം പ്രവർത്തനം സമസ്തയുടേയോ പ്രവർത്തകരുടേയോ രീതിയല്ലെന്നും ഉടൻ പരിഹാരം കാണണമെന്നും നേതാക്കൾ ഉമർ ഫൈസിക്ക് നിർദേശം നൽകി

കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ പരാമർശത്തിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ ശാസിച്ച് സമസ്ത നേതാക്കൾ. പൈതൃകം വിശദീകരിച്ച് ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിൽ പാണക്കാട് തങ്ങൻമാരെ സംബന്ധിച്ച് പരാമർശിച്ച ചില പ്രയോഗങ്ങൾ സമസ്തയുടെ ഒരു പ്രവർത്തകനും ഒരിക്കലും ഭൂഷണമല്ലാത്തതും തീർത്തും അപമര്യാദയുമാണെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ എന്നിവർ പറഞ്ഞു.
ഇത്തരം പ്രവർത്തനം സമസ്തയുടേയോ പ്രവർത്തകരുടേയോ രീതിയല്ലെന്നും ഉടൻ പരിഹാരം കാണണമെന്നും നേതാക്കൾ ഉമർ ഫൈസിക്ക് നിർദേശം നൽകി. മേലിൽ ഇത്തരം പ്രവർത്തനങ്ങൾ ആരിൽ നിന്ന് ഉണ്ടായാലും തക്കതായ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു. പാണക്കാട് കുടുംബത്തിനുണ്ടായ പ്രയാസത്തിൽ സമസ്ത നേതാക്കൾ ദുഃഖം രേഖപ്പെടുത്തി.
Adjust Story Font
16

