Quantcast

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റിൽ

2023ൽ നെടുമ്പാശ്ശേരിയിൽ വച്ച് ബസിൽ തൃശ്ശൂർ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് സവാദ്.

MediaOne Logo

Web Desk

  • Published:

    20 Jun 2025 11:02 PM IST

savad arrested in sexual abuse case
X

തൃശൂർ: കെഎസ്ആർടി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ സവാദ് വീണ്ടും അറസ്റ്റിൽ. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസിൽ വച്ചായിരുന്നു സവാദ് ലൈംഗിക അതിക്രമം നടത്തിയത്. യുവതി അന്നുതന്നെ തൃശൂർ ഈസ്റ്റ് പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.

2023ൽ നെടുമ്പാശ്ശേരിയിൽ വച്ച് ബസിൽ തൃശ്ശൂർ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് സവാദ്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സവാദ് നിരപരാധിയാണെന്ന് വാദിച്ച് ആൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു. വടകര സ്വദേശിയാണ് സവാദ്.

TAGS :

Next Story