തിരുവനന്തപുരം നഗരൂരില്‍ സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും പരിക്ക്
വെള്ളല്ലൂർ ഗവ. എല്‍പിഎസിലെ സ്കൂൾ ബസാണ് അപകടത്തില്‍പ്പെട്ടത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. വെള്ളല്ലൂർ ഗവ. എല്‍പിഎസിലെ സ്കൂൾ ബസാണ് നഗരൂർ ഊന്നൻകല്ലിൽ അപടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ നിന്നും വയലിലേക്ക് വീഴുകയായിരുന്നു.19 കുട്ടികളും അധ്യാപികയുമായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അപകടത്തിൽപ്പെട്ട വിദ്യാർഥികളെ മന്ത്രി വി ശിവൻകുട്ടി സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ ചികിത്സ തേടിയ കേശവപുരം ആശുപത്രിയിലാണ് മന്ത്രിയെത്തിയത്. അപകടത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ രണ്ടു കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ഒരു കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
Adjust Story Font
16

