എസ്എഫ്ഐ സമ്മേളനത്തിന് സ്കൂൾ അവധി; പ്രധാനാധ്യാപകന് അനുകൂലമായി എഇഒ റിപ്പോർട്ട്
കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിനാണ് അവധി നൽകിയത്

കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനത്തിന് അവധി നൽകിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹൈസ്കൂൾ പ്രധാനാധ്യാപകന് അനുകൂലമായി എഇഒയുടെ റിപ്പോർട്ട്. സ്കൂളിൽ പ്രശ്നമുണ്ടാകാതിരിക്കാനാണ് ക്ലാസ്സ് വിട്ടതെന്നും പഠിപ്പ് മുടക്കെന്ന് കാണിച്ച് എസ്എഫ്ഐ കത്ത് നൽകിയിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു.
ഡിഇഒയുടെ ചുമതലയുള്ള സിറ്റി എഇഒയാണ് റിപ്പോർട്ട് നൽകിയത്. ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും. കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിനാണ് അവധി നൽകിയത്. ഏഴ് എസ്എഫ്ഐ പ്രവർത്തകരെത്തി പഠിപ്പ് മുടക്ക് സമരമുണ്ടെന്ന് കാണിച്ച് നോട്ടീസ് നൽകിയാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രിൻസിപ്പാൾ ടി. സുനിൽ പറഞ്ഞിരുന്നു. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ വിശദീകരണം തേടിയിരുന്നു.
വാർത്ത കാണാം:
Next Story
Adjust Story Font
16

