Quantcast

സ്കൂള്‍ തുറക്കല്‍; പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സമ്പൂർണ യോഗം ഇന്ന്

പ്രവേശനോത്സവം, എസ്.എസ്.എൽ.സി - പ്ലസ് ടു ഫലങ്ങൾ, തുടങ്ങി വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും

MediaOne Logo

Web Desk

  • Updated:

    2023-05-05 01:04:39.0

Published:

5 May 2023 12:51 AM GMT

school opening
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സമ്പൂർണ യോഗം ഇന്ന്. പ്രവേശനോത്സവം, എസ്.എസ്.എൽ.സി - പ്ലസ് ടു ഫലങ്ങൾ, തുടങ്ങി വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. വിദ്യാഭ്യാസ വകുപ്പിലെ എല്ലാ പ്രധാന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ രാവിലെ 10:30നാണ് യോഗം ചേരുന്നത്. തിരുവനന്തപുരം ശിക്ഷക് സദനിൽ നടക്കുന്ന യോഗത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ, ആർ ഡിഡി തലം വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. അധ്യാപക സംഘടന പ്രതിനിധികളുടെ പങ്കാളിത്തവും ഉറപ്പാക്കും. പ്രവേശനോത്സവവും എസ് എസ് എൽസി - പ്ലസ് 2 ഫലങ്ങളും ആണ് പ്രധാന അജണ്ട. സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, വാഹനങ്ങളുടെ റിപ്പയറിങ്, ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയ വിഷയങ്ങൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യും.

ലഹരി വിമുക്ത സ്കൂൾ ക്യാമ്പസ് പദ്ധതിയുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനങ്ങളും യോഗത്തിൽ ഉണ്ടാകും. പച്ചക്കറിത്തോട്ടം, ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് പദ്ധതി എന്നിവയുടെ പ്രവർത്തനം അവലോകനം ചെയ്യും. എസ്.എസ്.എൽ.സി - പ്ലസ് ടു ഫലങ്ങളും പ്ലസ് വൺ പ്രവേശനം എന്നിവ സംബന്ധിച്ച കാര്യങ്ങളിലും അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും. ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചാവിഷയമാകും.



TAGS :

Next Story