കേരളത്തില്‍ പ്രൈമറി സ്കൂളുകളില്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണം: സുപ്രിം കോടതി
മലപ്പുറം എലാമ്പ്രയില്‍ സ്കൂള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രിം കോടതിയുടെ ഉത്തരവ്

ന്യൂഡൽഹി: കേരളത്തില്‍ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന് സുപ്രിം കോടതി. മലപ്പുറം എലാമ്പ്രയില്‍ സ്കൂള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രിം കോടതിയുടെ ഉത്തരവ്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂളുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഭൂമിശാസ്ത്രപരമായി വെല്ലുവിളികളുള്ള എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.
Next Story
Adjust Story Font
16

