Quantcast

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോ​ഗം

112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോ​ഗിച്ചതായി രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2026-04-14 06:48:00.0

Published:

14 April 2026 11:54 AM IST

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോ​ഗം
X

തിരുവനന്തപുരം: വേനൽ ചൂട് കനത്തതോടെ വൈദ്യുതി ഉപ​ഭോ​ഗം റെക്കോർഡിലേക്ക്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെ​ഗാവാട്ട് ആയിരുന്നു. ആദ്യമായാണ് വൈദ്യുതി ആവശ്യകത ഇത്രയും ഉയരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോ​ഗവും ഇന്നലെയാണ്. 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോ​ഗിച്ചതായി രേഖപ്പെടുത്തിയത്. വൈദ്യുതി ആവശ്യകത 6000 മെ​ഗാവാട്ട് പിന്നിട്ടാൽ പ്രതിസന്ധിയുണ്ടേയാക്കാമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഇന്നും നാളെയും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊല്ലം ജില്ലയിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ജില്ലകളിൽ മലയോര മേഖലകളിൽ ഒഴുകി ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി.

TAGS :

Next Story