Quantcast

ബാലഗോകുലം പരിപാടിയിൽ മേയർ; സിപിഎം രാഷ്ട്രീയ സത്യസന്ധത കാണിക്കണം: എസ്ഡിപിഐ

'നേരത്തെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസും സംഘപരിവാരത്തിന്റെ രാഷ്ട്രീയ അജണ്ടയായ ലവ് ജിഹാദിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. പാർട്ടി നിലപാട് ആത്മാർഥതയോടെ ആണെങ്കിൽ മേയറെ തൽസ്ഥാനത്ത് നിന്ന് മാറ്റാനാണ് തയ്യാറാവേണ്ടത്'

MediaOne Logo

Web Desk

  • Published:

    8 Aug 2022 2:02 PM GMT

ബാലഗോകുലം പരിപാടിയിൽ മേയർ; സിപിഎം രാഷ്ട്രീയ സത്യസന്ധത കാണിക്കണം: എസ്ഡിപിഐ
X

കോഴിക്കോട് : ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത മേയർ ഡോ. ബീന ഫിലിപ്പ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിന് പാർട്ടി വിലക്കില്ലല്ല എന്ന് പറഞ്ഞിരിക്കെ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പരിശോധിക്കപ്പെടണണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. നേരത്തെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസും സംഘപരിവാരത്തിന്റെ രാഷ്ട്രീയ അജണ്ടയായ ലവ് ജിഹാദിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. പാർട്ടി നിലപാട് ആത്മാർഥതയോടെ ആണെങ്കിൽ മേയറെ തൽസ്ഥാനത്ത് നിന്ന് മാറ്റാനാണ് തയ്യാറാവേണ്ടത്. മേയറെ തിരുത്തുന്ന സിപിഎം ജില്ലാ സെക്രട്ടറി ഇത്തരം സ്ഥാനങ്ങളിൽ ഇരിക്കാൻ നിശ്ചയിക്കുന്നത് പാർട്ടി നിലപാട് അറിയാത്തവരെയാണോ എന്ന് കൂടി വ്യക്തമാക്കണം. ഒരു സമുദായത്തിന് നേരെ ആറാം നൂറ്റാണ്ടിലെ അപരിഷകൃതർ എന്ന് ആക്ഷേപം ഉന്നയിക്കുന്ന പാർട്ടി നേതാക്കൾ ആർഎസ്എസ് വേദിയിൽപ്രത്യക്ഷപ്പെടുന്നത് യാദൃശ്ചികമല്ല. കേരളത്തിൽ വർഗീയതക്ക് വളംവച്ചുകൊടുക്കുന്ന സമീപനം സിപിഎം അവസാനിപ്പിക്കണം. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ റഷീദ് ഉമരി, വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, സെക്രട്ടറിമാരായ പി.ടി അഹമ്മദ്, കെ. ഷെമീർ, ട്രഷറർ ടി.കെ അബ്ദുൽ അസീസ് മാസ്റ്റർ പങ്കെടുത്തു.

TAGS :

Next Story