Quantcast

സര്‍വകക്ഷി യോഗത്തിനെത്തിയ പഞ്ചായത്തംഗത്തെ കസ്റ്റഡിയിലെടുത്തു

എസ്.ഡി.പി.ഐ നേതാവും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തംഗവുമായ നവാസ് നൈനയെയാണ് കസ്റ്റഡിയിലെടുത്തത്.

MediaOne Logo

Web Desk

  • Updated:

    2021-12-21 11:44:43.0

Published:

21 Dec 2021 4:48 PM IST

സര്‍വകക്ഷി യോഗത്തിനെത്തിയ പഞ്ചായത്തംഗത്തെ കസ്റ്റഡിയിലെടുത്തു
X

ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ്‌ മെംബര്‍ നവാസ് നൈനയെയാണ് കസ്റ്റഡിയിലെടുത്തത്. സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാൻ വരുന്ന വഴിയെയാണ് നവാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അന്യായമായാണ് പൊലീസ് നവാസിനെ കസ്റ്റഡിയിലെടുത്തത് എന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞു. ഇയാള്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരണമായിട്ടില്ല.

ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കളക്ട്രേറ്റിൽ സർവകക്ഷിയോഗം നടക്കുകയാണ്.മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. ജില്ലയിലെ എം.എൽ.എ മാരും പ്രധാന പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.


TAGS :

Next Story