മഞ്ചേശ്വരത്ത് മത്സരിക്കാനൊരുങ്ങി എസ്ഡിപിഐ; യുഡിഎഫും എല്‍ഡിഎഫും പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ്
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും എന്നാൽ സിപിഎം വിരുദ്ധ വികാരം ഉണ്ടെന്നും സി.പി.എ ലത്തീഫ് മീഡിയവണിനോട് പറഞ്ഞു

കാസർഗോഡ്: മഞ്ചേശ്വരത്ത് മത്സരിക്കാന്‍ ഒരുങ്ങി എസ്ഡിപിഐ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും എന്നാൽ സിപിഎം വിരുദ്ധ വികാരം ഉണ്ടെന്നും സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് മീഡിയവണിനോട് പറഞ്ഞു. ബിജെപിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കും. നേമത്തും മഞ്ചേശ്വരത്തും നേരത്തേ ബിജെപിക്കെതിരെയുള്ള സ്ഥാനാര്‍ഥിയെ പിന്തുണച്ചിട്ടുണ്ട്. ഇനി അങ്ങനെ ചെയ്യാന്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'പരമാവധി സീറ്റുകളിൽ മത്സരിക്കാനാണ് എസ്ഡിപിഐ തീരുമാനം. എസ്ഡിപിഐ ദേശീയ തലത്തിൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് കഴിഞ്ഞതവണ കേരളത്തില്‍ യുഡിഎഫിനെ പിന്തുണച്ചത്. നേമത്ത് ശിവൻകുട്ടിയെയും പിന്തുണച്ചിരുന്നു. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഫാസിസ്റ്റ് വിരുദ്ധത സത്യസന്ധമാണെങ്കിൽ ബിജെപി ജയിച്ചുവരാൻ സാധ്യതയുള്ള പത്ത് മണ്ഡലത്തിലെങ്കിലും പൊതു സ്ഥാനാർഥിയെ നിർത്തണം. എങ്കിൽ ഞങ്ങളും പിന്തുണക്കും. അതല്ലെങ്കിൽ ഇടതുപക്ഷത്തെയോ വലതുപക്ഷത്തേയോ വിജയിപ്പിക്കാനുള്ള തീരുമാനവുമായി എസ്ഡിപിഐ മുന്നോട്ട് പോകില്ല. തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണക്കുമെന്ന നിലപാട് എടുത്തിട്ടില്ല. എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെയാണ് എസ്ഡിപിഐ കാണുന്നത്. ആര് ജയിക്കും ആര് തോല്‍ക്കും എന്ന് നോക്കുന്നില്ല'. സി.പി.എ ലത്തീഫ് പറഞ്ഞു.
Adjust Story Font
16

