Quantcast

കോന്നി പാറമട അപകടത്തില്‍ കാണാതായ ബിഹാര്‍ സ്വദേശിക്കായി തിരച്ചില്‍; ക്വാറിയുടെ പ്രവര്‍ത്തനം അനുമതിയില്ലാതെയെന്ന് നാട്ടുകാര്‍

രാവിലെ ഏഴുമണിമുതലാണ് തിരച്ചില്‍

MediaOne Logo

Web Desk

  • Updated:

    2025-07-08 02:05:39.0

Published:

8 July 2025 6:22 AM IST

കോന്നി പാറമട അപകടത്തില്‍ കാണാതായ ബിഹാര്‍ സ്വദേശിക്കായി തിരച്ചില്‍; ക്വാറിയുടെ പ്രവര്‍ത്തനം അനുമതിയില്ലാതെയെന്ന് നാട്ടുകാര്‍
X

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍ കാണാതായ ബിഹാര്‍ സ്വദേശിക്കായി തിരച്ചില്‍. ഫയര്‍ഫോഴ്‌സ് സംഘത്തിന് പുറമേ 27 അംഗ എന്‍ഡിആര്‍എഫ് സംഘവും രക്ഷാദൗത്യത്തില്‍ പങ്കുചേരുന്നു. അപകടത്തില്‍ ഒഡീഷാ സ്വദേശി മരിച്ചിരുന്നു. മരിച്ചത് ഒഡീഷാ സ്വദേശി മഹാദേവ്. കണ്ടെത്താനുള്ളത് ബീഹാര്‍ സ്വദേശി അജയ് റാവുവിനെയാണ്. ക്വാറിയുടെ പ്രവര്‍ത്തനം അനുമതിയില്ലാതെയെന്ന് നാട്ടുകാര്‍. റിപ്പോര്‍ട്ട് തേടി കളക്ടര്‍.

രാവിലെ ഏഴുമണിമുതലാണ് തിരച്ചില്‍ പുനരാരംഭിക്കുക. ഇന്നലെ ഉച്ചക്കാണ് അപകടം നടന്നത്. പാറകള്‍ ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്യുമ്പോള്‍ വലിയ പാറകഷ്ണങ്ങള്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണാണ് അപകടം ഉണ്ടായത്.

ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനെ തുടര്‍ന്നാണ് രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടയിലും പാറ കഷ്ണങ്ങള്‍ വീണു. ഇതോടെയാണ് രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

TAGS :

Next Story