Quantcast

സൂര്യഗായത്രി വധക്കേസില്‍ ശിക്ഷാവിധി ഇന്ന്

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് സൂര്യഗായത്രിയെ അരുണ്‍ മാതാപിതാക്കളുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    31 March 2023 1:18 AM GMT

Suryagayatri murder case
X

അരുണ്‍/സൂര്യഗായത്രി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസില്‍ പ്രതി അരുണിന്‍റെ ശിക്ഷ ഇന്ന്. അരുൺ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് സൂര്യഗായത്രിയെ അരുണ്‍ മാതാപിതാക്കളുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്.

2021 ആഗസ്തിലാണ് സൂര്യഗായത്രിയെ അരുൺ കുത്തിക്കൊന്നത്. അന്ന് യുവതിക്ക് 20 വയസ്സ് മാത്രമായിരുന്നു പ്രായം. കൊലപാതകം, കൊലപാതകശ്രമം, വീടുകയറി ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രതിക്കെതിരെ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. സൂര്യഗായത്രിയോട് പല തവണ അരുൺ വിവാഹാഭ്യർഥന നടത്തിയിരുന്നെങ്കിലും വീട്ടുകാർ എതിർത്തു. ഇതിന് ശേഷം സൂര്യഗായത്രിയുടെ വിവാഹം കഴിഞ്ഞു. എന്നാൽ ഈ ബന്ധം അധികകാലം മുന്നോട്ട് പോകാതെ വരികയും സൂര്യഗായത്രി വീട്ടിലേക്ക് മടങ്ങി വരികയും ചെയ്തു. ഇതിനിടയിലാണ് അരുൺ ഈ വീട്ടിലേക്ക് എത്തുന്നതും യുവതിയെ കുത്തിക്കൊലപ്പടുത്തുന്നതും.



33 കുത്തുകളാണ് സൂര്യഗായത്രിയുടെ ശരീരത്തിലുണ്ടായിരുന്നത്. ആക്രമണം നടത്താൻ ശ്രമിച്ചത് സൂര്യഗായത്രിയാണെന്നും അത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ സ്വയം കുത്തി മരിക്കുകയാണ് എന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. 33 തവണ ശരീരത്തിൽ കുത്താൻ സ്വയം സാധിക്കില്ലെന്നും അതിനാൽ തന്നെ അരുൺ കുറ്റക്കാരനെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

TAGS :

Next Story