'സേവാ ഭാരതി നിരോധിത സംഘടനയല്ല'; ന്യായീകരിച്ച് കാലിക്കറ്റ് സർവകലാശാല വിസി
വേടന്റെ ഗാനം സിലബസിൽ ഉൾപ്പെടുത്താൻ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് വിസി പറഞ്ഞു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ വിസി സേവാഭാരതി ചടങ്ങിൽ പങ്കെടുത്ത സംഭവത്തെ ന്യായീകരിച്ച് വിസി ഡോ.പി.രവീന്ദ്രൻ. സേവാ ഭാരതി നിരോധിത സംഘടനയല്ലെന്നും ഒരു പാട് കാര്യങ്ങൾ ചെയ്യുന്ന സംഘടനയെന്നും ഡോ.പി.രവീന്ദ്രൻ പറഞ്ഞു.
പങ്കെടുക്കെണ്ടതില്ല എന്ന് തോന്നിയിട്ടില്ലെന്നും തനിക്ക് പിന്തുണ നൽകേണ്ടവർ ബാലിശമായ കാര്യങ്ങൾ കൊണ്ടുവന്ന് സർവകലാശാലാ പ്രവർത്തനങ്ങൾ അലങ്കോലപ്പെടുത്തുകയാണെന്നും വിസി കൂട്ടിച്ചേർത്തു.
സർവകലാശാലാ സിലബസിൽ വേടൻ്റെ ഗാനം ഉൾപ്പെടുത്തുന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് റിപ്പോർട്ടുണ്ടെന്ന് ഡോ.പി.രവീന്ദ്രൻ അറിയിച്ചു. റിപ്പോർട്ട് നൽകിയ ഡോ. എം.എം ബഷീർ അറിയപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹം നൽകിയ ശിപാർശ ബോർഡ് ഓഫ് സ്റ്റഡീസിന് കൈമാറിയിട്ടുണ്ട്. അക്കാദമിക് കൗൺസിൽ തിരുമാനമെടുക്കും. ഒരുപാട് ആസ്വാദകരുള്ള കലാകാരനാണ് വേടനെന്നും അക്കാദമിക വിഷയങ്ങളെ രാഷ്ട്രീയമായി കാണരുതെന്നും വിസി വ്യക്തമാക്കി.
Adjust Story Font
16

