Quantcast

'പുതുപ്പള്ളിയിലെ നിരവധി വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെട്ടു'; ചാണ്ടി ഉമ്മൻ

പോളിങ്ങിലെ മെല്ലെപോക്കിൽ സംശയമുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-05 15:49:40.0

Published:

5 Sep 2023 3:46 PM GMT

voters in Puthupalli, disenfranchised, Chandi Oommen, latest malayalam news,പുതുപ്പള്ളിയിലെ വോട്ടർമാർ, വോട്ടവകാശം നിഷേധിക്കപ്പെട്ടവർ, ചാണ്ടി ഉമ്മൻ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

കോട്ടയം: പുതുപ്പള്ളി ഉപതെര‍‌ഞ്ഞെടുപ്പിൽ പോളിം​ഗ് മന്ദ​ഗതിയിലായ സംഭവത്തിൽ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ നിരവധി വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെട്ടെന്ന് ചാണ്ടി ഉമ്മൻ. പോളിങ്ങിലെ മെല്ലെപോക്കിൽ സംശയമുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വിഷയത്തിൽ ചാണ്ടി ഉമ്മൻ ജില്ലാ കലക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി.

'ആർക്ക് വോട്ട് ചെയ്യുന്നു, ഏത് പാർട്ടിക്ക് വോട്ട് ചെയ്യുന്നു എന്നതല്ല, പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. എന്നാൽ വോട്ട് ചെയ്യാൻ എത്തിയിട്ടും നിരവധി ജനങ്ങള്‍ക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഇതിനെതിരെയാണ് ഞാൻ പരാതി നൽകിയത്. ഇത് എന്‍റെ ജയമോ പരാജയമോ അല്ല പൊതുജനത്തിന്‍റെ അവകാശമാണ്'- ചാണ്ടി ഉമ്മൻ

27ാം ബൂത്തിൽ വോട്ടിംഗ് മന്ദഗതിയിൽ ആണെന്ന് ചാണ്ടി ഉമ്മൻ ഉച്ചയോടെ ആരോപിച്ചിരുന്നു. വോട്ടിങ് സമയം കൂട്ടണം എന്ന് ചാണ്ടി ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ച് നൽകിയിരുന്നില്ല. ഇത്തരത്തിൽ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ ആകാത്തത് ചരിത്രത്തിൽ ആദ്യമാണെന്ന് പറഞ്ഞ അദ്ദേഹം ചില ബൂത്തുകളിൽ പോളിംഗ് വേഗത കുറഞ്ഞതിൽ അന്വേഷണം വേണമെന്ന് ചാണ്ടി ഉമ്മൻ ഭരണാധികാരിയോട് ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story