Quantcast

എൻഎസ്എസ് ക്യാമ്പിനെത്തിയ വിദ്യാർഥികൾക്കെതിരെ ലൈംഗികാധിക്ഷേപം; അധ്യാപകനെതിരെ പോക്‌സോ കേസ്

ബിജെപി അനുകൂല അധ്യാപക സംഘടനയുടെ ജില്ലാ ഭാരവാഹിയായ പത്തനംതിട്ട സ്വദേശി ഹരി ആർ വിശ്വനാഥനെതിരെയാണ് കേസ്.

MediaOne Logo

Web Desk

  • Published:

    20 Aug 2022 3:21 PM IST

എൻഎസ്എസ് ക്യാമ്പിനെത്തിയ വിദ്യാർഥികൾക്കെതിരെ ലൈംഗികാധിക്ഷേപം; അധ്യാപകനെതിരെ പോക്‌സോ കേസ്
X

ഇടുക്കി: എൻഎസ്എസ് ക്യാമ്പിനെത്തിയ വിദ്യാർഥികൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ഹരി ആർ വിശ്വനാഥിനെതിരെയാണ് കേസ്. ഇയാൾ ബിജെപി അനുകൂല അധ്യാപക സംഘടനയുടെ ജില്ലാ ഭാരവാഹിയാണ്.

ക്യാമ്പിനെത്തിയ പെൺകുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പിന്തുടർന്ന് ശല്യം ചെയ്‌തെന്നുമാണ് പരാതി. പരാതി ഉയർന്നതോടെ ഇയാൾ കുട്ടികളുടെ കുടുംബത്തെ സ്വാധീനിച്ച് പരാതി പിൻവലിപ്പിക്കാൻ ശ്രമം നടത്തിയതായും ആരോപണമുണ്ട്. കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയതായാണ് വിവരം. അധ്യാപകനെതിരെ നേരത്തെയും സമാനമായ പരാതി ഉയർന്നതായി വിദ്യാർഥികൾ പറഞ്ഞു.

TAGS :

Next Story