Quantcast

പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം: പിതാവും സുഹൃത്തും അറസ്റ്റില്‍

മദ്യപിച്ചെത്തി ഉപദ്രവിക്കുന്നുവെന്ന പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്

MediaOne Logo

Web Desk

  • Published:

    17 May 2023 2:33 PM GMT

Sexual assault: Father and friend arrested,latest malayalam news,idukki,പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം: പിതാവും സുഹൃത്തും അറസ്റ്റില്‍
X

ഇടുക്കി: ചെറുതോണിയിൽ പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിനെയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നുവെന്ന പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. ആറാം ക്ലാസില്‍ പഠിക്കുമ്പോൾ മുതൽ പിതാവ് നിരന്തരം പീഡിപ്പിക്കാൻ ശ്രമം നടത്തുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഇരുവരുടെയും പീഡനം സഹിക്കാതെ വന്നതോടെ പെൺകുട്ടി വിദേശത്തുള്ള മാതാവിനെ വിവരം അറിയിച്ചു. മാതാവിന്റെ നിർദേശപ്രകാരം പെൺകുട്ടി ഇടുക്കി പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. പോക്സോയടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


TAGS :

Next Story