16കാരിക്ക് നേരെ ലെെംഗികാധിക്രമം; അമ്മക്കും ആൺസുഹൃത്തിനും ജീവപര്യന്തവും കഠിന തടവും
പട്ടാമ്പി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്

പാലക്കാട്: പാലക്കാട് കൊപ്പത്ത് 16കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പെൺകുട്ടിയുടെ അമ്മക്കും ആൺസുഹൃത്തിനും ജീവപര്യന്തവും കഠിന തടവും ശിക്ഷ. പട്ടാമ്പി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്
രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2022ലാണ് കൗൺസിലിങ്ങിനിടെ ആറ് വയസുമുതൽ പീഡനത്തിനിരയായെന്ന് കുട്ടി വെളിപ്പെടുത്തിയത്. സ്വന്തം മകളെ ലൈംഗിക ചൂഷണത്തിനായി ആൺസുഹർത്തിന് വിട്ടു നൽകിയതിനാണ് അമ്മക്ക് എതിരെ കേസ് എടുത്തിരുന്നത്.
മൊഴിയുടെ അടിസ്ഥാനത്തിൽ 2022ൽ കൊപ്പം പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. കേസിൽ 26 സാക്ഷികളെയും 52 രേഖകളും പൊലീസ് ഹാജരാക്കി.
Next Story
Adjust Story Font
16

