Quantcast

പൊലീസിന്റെ കണ്ണുവെട്ടിച്ചെത്തി എസ്എഫ്ഐ; ഗവർണർക്ക് നേരെ കരിങ്കൊടി വീശി പ്രതിഷേധം

എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.

MediaOne Logo

Web Desk

  • Updated:

    2024-01-24 12:48:25.0

Published:

24 Jan 2024 12:40 PM GMT

sfi_protest
X

പാലക്കാട്: പാലക്കാട് നഗരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനായി പാലക്കാടെത്തിയതായിരുന്നു ഗവർണർ. പ്രതിഷേധമുണ്ടാകുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ, പൊലീസിന്റെ കണ്ണുവെട്ടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്ക് നേരെ കരിങ്കൊടി വീശുകയായിരുന്നു. ഉടൻ തന്നെ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.

പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഐഎംഎ ജങ്ഷനിൽ വെച്ചായിരുന്നു പ്രതിഷേധം. പരിപാടിയിൽ പങ്കെടുത്ത് ഗവർണർ മടങ്ങുംവഴിയും പ്രതിഷേധമുണ്ടാകുമെന്ന് സൂചനയുണ്ട്. അതിനാൽ, നഗരത്തിലുടനീളം കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

TAGS :

Next Story