Quantcast

കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചെന്ന് പരാതി; കേരള സർവകലാശാല കലോത്സവ വേദിയിൽ സംഘർഷം

പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി

MediaOne Logo

Web Desk

  • Published:

    10 March 2024 5:46 AM GMT

Art Festival, Kerala University ,SFI-KSU clash,കെ.എസ്.യു,എസ്.എഫ്.ഐ സംഘര്‍ഷം,കേരള യൂണിവേഴ്സിറ്റി കലോത്സവം,
X

തിരുവനന്തപുരം : കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം. പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ആരോപിച്ചുള്ള കെ.എസ്.യു പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഗവ. ലോ കോളജ് വിദ്യാർഥികളായ നിതിൻ തമ്പി, റൂബൻ എന്നിവർക്കാണ് മർദനമേറ്റത്. പ്രധാന വേദിയിൽ കയറി കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

അതിനിടെ, കേരള സർവകലാശാല യുവജനോത്സവത്തിൽ മത്സരങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലർക്ക് പരാതി നല്‍കി.മാർ ഇവാനിയോസ് കോളേജാണ് പരാതി നൽകിയത്. വിധികർത്താക്കളെയും മത്സരാർഥികളെയും ഭീഷണിപ്പെടുത്തുന്നു എന്നും പരാതിയിൽ പറയുന്നു.


TAGS :

Next Story