പ്രസംഗിക്കാന്‍ വിളിക്കാന്‍ വൈകി; പുതുയുഗ യാത്രാ വേദിയില്‍ നീരസം പരസ്യമാക്കി ഷാഫി പറമ്പില്‍
യാത്രക്ക് കുറ്റ്യാടിയില്‍ നല്‍കിയ സ്വീകരണത്തിലാണ് സംഭവം

കോഴിക്കോട്: യുഡിഎഫിന്റെ പുതുയുഗ യാത്രാ സ്വീകരണ വേദിയില്‍ സംസാരിക്കാന്‍ വിളിക്കാന്‍ വൈകിയതില്‍ നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പില്‍ എംപി. യാത്രക്ക് കുറ്റ്യാടിയില്‍ നല്‍കിയ സ്വീകരണത്തിലാണ് സംഭവം. സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഒറ്റ വാചകത്തില്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.
സംസാരിക്കാന്‍ വിളിക്കാന്‍ വൈകിയതോടെ ഡിസിസി സെക്രട്ടറിയോട് ഷാഫി വേദിയില്‍ വെച്ച് തന്നെ തര്‍ക്കിച്ചു. പിന്നീട് വി.ഡി സതീശന് ശേഷം ഷാഫിയെ വിളിക്കാന്‍ ശ്രമിച്ച ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലിനെ ബലമായി തടഞ്ഞ ഷാഫി താന്‍ സംസാരിക്കില്ലെന്ന് അറിയിച്ചു. പേര് വിളിച്ചതോടെ ഒറ്റ വാചകത്തില്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. എം.കെ രാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചിട്ടും സ്ഥലം എംപിയായ ഷാഫിയെ സംസാരിക്കാന്‍ വിളിക്കാത്തതാണ് അതൃപ്തിക്ക് കാരണമായതെന്നാണ് സൂചന.
അതേസമയം, ഷാഫി പറമ്പില്‍ ഒരു നീരസവും പ്രകടിപ്പിച്ചിട്ടില്ലെന്ന് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ പറഞ്ഞു. സമയം വൈകിയതു കൊണ്ടാണ് ഷാഫിക്ക് മുന്‍പേ വി.ഡി സതീശന്‍ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

