Quantcast

കാക്കനാട് മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി മധുരയിൽ പിടിയിൽ

കേസിൽ പിടിച്ചെടുത്ത എംഡിഎംഎയുടെ മൊത്തവിതരണക്കാരനാണ് ഇയാൾ

MediaOne Logo

Web Desk

  • Published:

    16 Feb 2022 3:44 PM GMT

കാക്കനാട് മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി മധുരയിൽ പിടിയിൽ
X

കാക്കനാട് ഒയോ അപ്പാർട്ട്‌മെൻറ് കേന്ദ്രീകരിച്ച് എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യപ്രതി ചെന്നൈ സ്വദേശി ഷംസുദ്ദീൻ സേട്ടിനെ എക്‌സൈസ് ക്രൈം ബ്രാഞ്ച് മധുരയിൽ നിന്ന് അറസ്റ്റ് ചെയ്തു. കേസിൽ പിടിച്ചെടുത്ത എംഡിഎംഎയുടെ മൊത്തവിതരണക്കാരനാണ് ഇയാൾ. മയക്കുമരുന്നിനായി ചെന്നൈ ട്രിപ്ലിക്കനിലെത്തിയ മറ്റ് പ്രതികൾക്ക് മയക്കുമരുന്ന് നൽകിയത് ഇയാളാണ്.

എറണാകുളം സെഷൻസ് കോടതിയിൽ 19 പേർക്കെതിരെയാണ് എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. കേസിൽ 25 പേരാണ് പ്രതികൾ. ഇതിൽ മൂന്നു പേർ സ്ത്രീകളാണ്. മാരക മയക്കുമരുന്നായ എം.ഡി.എം.എയാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. ഇവരിലാർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

Shamsuddin Sett, a native of Chennai, has been arrested by the Excise Crime Branch from Madurai.

TAGS :

Next Story