Quantcast

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ജയിൽമോചിതയായി

2022 ഒക്ടോബറിലാണ് കാമുകനായിരുന്ന ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    26 Sept 2023 9:37 PM IST

Sharon murder case accused Greeshma released from jail
X

ആലപ്പുഴ: പാറശ്ശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതി ഗ്രീഷ്മ ജയിൽമോചിതയായി. ചൊവ്വാഴ്ച രാത്രിയോടെ മാവേലിക്കര സബ് ജയിലിൽനിന്ന് ബന്ധുക്കൾ ഗ്രീഷ്മയെ കൂട്ടിക്കൊണ്ടുപോയി. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും ജൂഡീഷ്യൽ കസ്റ്റഡിയിൽ വെക്കേണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചത്.

ജയിലിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹരജി നൽകിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് അത് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യമല്ലേ എന്നായിരുന്നു ഗ്രീഷ്മയുടെ പ്രതികരണം. ചെയ്ത കാര്യത്തിൽ പശ്ചാത്താപമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല.

TAGS :

Next Story