പാർലമെൻ്റിൽ പ്രതിപക്ഷം ഉത്തരവാദിത്തത്തോടെ പെരുമാറണം: വിമർശനവുമായി ശശി തരൂർ
പ്രധാനമന്ത്രി സഭയിൽ എത്താത്തതിനെയും തരൂർ വിമർശിച്ചു

ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി ശശി തരൂർ. പാർലമെന്റിൽ പ്രതിപക്ഷം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നാണ് വിമർശനം. പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്നതിലാണ് പ്രാധാന്യം കൊടുക്കുന്നത്. ചോദ്യോത്തര വേളകൾ ഫലപ്രദമായി ഉപയോഗിക്കുന്നില്ല. ഇതിൽ പ്രതിപക്ഷത്തിന് തന്നെയാണ് നഷ്ടമെന്നും ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ലേഖനത്തിൽ വിമർശനം.
ഇതൊരു പുതിയ പ്രശ്‌നമല്ല. യുപിഎ ഭരണകാലത്ത്, ബിജെപി പാർലമെന്റ് തടസ്സപ്പെടുത്തി, 15-ാം ലോക്‌സഭയുടെ പ്രതിഷേധിക്കാനുള്ള സമയത്തിന്റെ 68 ശതമാനം നഷ്ടപ്പെട്ടു. യുപിഎ കാലത്ത് ബിജെപി പെരുമാറിയത് പോലെയാണ് ഇപ്പോൾ ഇഡ്യ സഖ്യം പെരുമാറുന്നത്. സർക്കാർ കൂടിയാലോചിക്കോ ചർച്ച ചെയ്യാനോ വിസമ്മതിക്കുന്നത് ഇത്തരം തടസ്സപ്പെടുത്തലിനെ ന്യായീകരിക്കുന്നുവെന്നാണ് വാദം. അവർ നിങ്ങളോട് എന്തു ചെയ്തുവോ അത് അവരോടും ചെയ്യുക എന്ന പാതയിലാണ് ഇന്ത്യൻ രാഷ്ട്രീയം.
ഇന്നലെ തടസ്സപ്പെടുത്തിയവർ ഇപ്പോൾ പാർലമെന്ററി മാന്യതയുടെ കാവൽക്കാരായി വേഷമിടുന്നുവെന്നും തരൂർ പറഞ്ഞു. ഇന്ന് തടസ്സപ്പെടുത്തുന്നവർ വീണ്ടും അധികാരത്തിൽ വന്നാൽ മാന്യതയുടെ ഗുണങ്ങൾ കണ്ടെത്തും.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ താൻ ഈ പ്രശ്നത്തിൽ ഇടപെട്ടുവെന്നും തരൂർ പറയുന്നു. പാർലമെന്റിന്റെ പ്രവർത്തനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സ്പീക്കർ സോമനാഥ് ചാറ്റർജി നാരായണ മൂർത്തി, ശ്യാം ബെനഗൽ തുടങ്ങിയ പ്രമുഖ പൗരന്മാരുടെ കൂടെ ചർച്ചയ്ക്കായി ക്ഷണിച്ചു. ചർച്ചയുടെയും മാന്യതയുടെയും നിലവാരം ഉയർത്തിപ്പിടിക്കുന്നതിനായി നിയമങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന് തങ്ങൾ എല്ലാവരും ആവശ്യപ്പെട്ടു. എന്നാൽ എല്ലാം വെറുതെയായി.
ഇതിൽ ഇരുപക്ഷവും കുറ്റക്കാരാണെന്ന് തരൂർ ലേഖനത്തിൽ പറയുന്നു. പ്രതിപക്ഷവുമായി ബന്ധപ്പെടാൻ ബിജെപി സർക്കാർ വിസമ്മതിക്കുന്നു, കൂടിയാലോചന കൂടാതെ നിയമനിർമ്മാണം നടത്തുന്നു. പ്രഖ്യാപനങ്ങൾക്കുള്ള ഒരു നോട്ടീസ്ബോർഡായും ഇതിനകം എടുത്ത തീരുമാനങ്ങൾക്കുള്ള ഒരു റബ്ബർ സ്റ്റാമ്പുമായും പാർലമെന്റിനെ അവർ കണക്കാക്കുന്നുവെന്നും തരൂർ. പ്രധാനമന്ത്രിയുടെ അവഗണന പ്രകടമാണ്. ദിവസവും പാർലമെന്റിൽ പങ്കെടുത്തിരുന്ന ജവഹർലാൽ നെഹ്‌റുവിൽ നിന്ന് വ്യത്യസ്തമായി, നരേന്ദ്ര മോദി സഭയിൽ പങ്കെടുക്കുന്നത് വളരെ അപൂർവമായാണെന്ന് തരൂർ വിമർശിച്ചു. രാഷ്ട്രീയ ജീവിതത്തിൽ പാർലമെന്റിന്റെ പങ്ക് കുറഞ്ഞുവരുന്നത് ജനാധിപത്യത്തിന് ദോഷം ചെയ്യുുമെന്നും ഇതിനായി ഇടപെടൽ നടത്തണമെന്നും തരൂർ പറയുന്നു.
Adjust Story Font
16

