Quantcast

'നമ്മൾ അങ്ങനെ വളർന്നതാണ്..അതോണ്ട് ഒന്നും തോന്നുന്നില്ല'; നബിദിന റാലിയിൽ നോട്ടുമാലയിട്ട ഷീന

നോട്ടുമാല കൊടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. മാലയിട്ടത് അടുത്തവീട്ടിലെ കുട്ടിക്കാണെന്ന് പിന്നീടാണ് മനസിലായതെന്നും ഷീന

MediaOne Logo

Web Desk

  • Updated:

    2023-09-28 16:19:47.0

Published:

28 Sept 2023 9:40 PM IST

currency garland,viral video , Milad E Sherif  rally,malappuram viral video,Milad- rally at Valiyad near Malappuram., നബിദിന റാലിയിൽ നോട്ടുമാലയിട്ട ഷീന,ബിദിന റാലിയിൽ നോട്ടുമാല,നബിദിന റാലിയുടെ വൈറല്‍ വീഡിയോ,ഷീന വിനോദ്, മലപ്പുറം വലിയാട്,
X

മലപ്പുറം: നബിദിന റാലിക്കിടെ വിദ്യാർഥിക്ക് നോട്ടുമാലയിട്ട ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. മലപ്പുറം വലിയാട് സ്വദേശി ഷീന വിനോദാണ് ഹാദി ഷാമിലെന്ന വിദ്യാർഥിയെ നോട്ടുമാല അണിയിച്ച് ചുംബനം നൽകിയത്. അതേസമയം, വീഡിയോ വൈറലായതൊന്നും വലിയ സംഭവമായി തോന്നുന്നില്ലെന്ന് നോട്ടുമാലയിട്ട ഷീന വിനോദ് മീഡിയവണിനോട് പറഞ്ഞു.

'ഞങ്ങൾ അങ്ങനെ വളർന്നതാണ്. ഇതൊരു സംഭവമാണെന്ന് തോന്നുന്നില്ല. നമ്മുടെ നാട്ടിലെ കൂട്ടായ്മയാണ്. അതുകൊണ്ട് നബിദിനപരിപാടിയിലൊക്കെ പങ്കെടുക്കാറുണ്ട്...'ഷീന പറയുന്നു. 'നോട്ടുമാല രാത്രി തയ്യാറാക്കിയത്. നോട്ടുമാല കൊടുക്കണമെന്ന് എനിക്കൊരു ആഗ്രഹം ഉണ്ടായിരുന്നു. എന്റെ ഇഷ്ടത്തിനാണ് അത് കൊടുത്തത്. പക്ഷേ എങ്ങനെയാണ് നോട്ടുമാല ഉണ്ടാക്കുക എന്ന് അറിയില്ലായിരുന്നു. അടുത്തുള്ള മറ്റൊരു കുട്ടിയോട് പറഞ്ഞപ്പോള്‍ അവന്‍ വന്ന് സഹായിച്ചു. നോട്ടുമാല ഇട്ടപ്പോഴാണ് തൊട്ടടുത്ത വീട്ടിലുള്ള കുട്ടിയായ ഹാദിയാണെന്ന് മനസിലായത്. നോട്ടുമാല ഇട്ടപ്പോഴാണ് ഹാദിയെ കാണുന്നത്. ഉമ്മ വെച്ചപ്പോഴും അവനാണെന്ന് കണ്ടില്ല..പിന്നെയാണ് മനസിലായത്'. ഷീന പറഞ്ഞു.

അതേസമയം, നോട്ടുമാല കിട്ടുമെന്ന് കൂടെയുള്ളവർ പറഞ്ഞിരുന്നെന്ന് ഹാദി ഷാമി പറയുന്നു. എന്നാൽ ആരാണ് തരികയെന്നൊന്നും അറിയില്ലായിരുന്നു. കിട്ടിയ നോട്ടുമാല മദ്‌സറയിൽ ഏൽപ്പിച്ചെന്നും ഹാദി പറയുന്നു.


TAGS :

Next Story