Quantcast

മീഡിയവണിലെ മാധ്യമപ്രവർത്തകനെ കോടതിയിൽ മുട്ടുകുത്തിക്കും; തനിക്കെതിരായ വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണം: ശോഭാ സുരേന്ദ്രൻ

തന്നെ വേട്ടയാടാൻ മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-04-09 04:56:19.0

Published:

9 April 2026 9:57 AM IST

മീഡിയവണിലെ മാധ്യമപ്രവർത്തകനെ കോടതിയിൽ മുട്ടുകുത്തിക്കും; തനിക്കെതിരായ വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണം: ശോഭാ സുരേന്ദ്രൻ
X

പാലക്കാട്: മീഡിയവണിലെ മാധ്യമപ്രവർത്തകനെ കോടതിയിൽ മുട്ടുകുത്തിക്കുമെന്ന് ബിജെപി നേതാവും പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ. തനിക്കെതിരായ വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണം. പണം നൽകിയതിന്റെ രേഖ എവിടെ? പണം തന്നിട്ടില്ല എന്ന് അമ്മ പറഞ്ഞത് റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും ശോഭ പറഞ്ഞു.

തലേദിവസം കലക്ടർക്ക് പരാതി നൽകിയ ശേഷമാണ് കഥയുണ്ടാക്കുന്നത്. പാലക്കാട്ട് ശോഭാ സുരേന്ദ്രൻ ജയിച്ച് പദ്ധതികൾ കൊണ്ടുവരരുത് എന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ തണൽ പറ്റിക്കൊണ്ട് ഒരു മാധ്യമപ്രവർത്തനം പാലക്കാട് നടത്തുന്നുണ്ട്. ശോഭാ സുരേന്ദ്രന്റെ സ്റ്റിക്കർ ഒട്ടിച്ച നിരവധി കാറുകൾ ഓടുന്നുണ്ട്. തന്നെ വേട്ടയാടാൻ മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

ഷാഫി പറമ്പിലിന്റെ അനുയായി ആയ പ്രശോഭ് ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചത് മാധ്യമങ്ങൾ വാർത്തയാക്കിയില്ല. ഷാഫി പറമ്പിൽ തന്റെ ബോസ് ആണെന്നാണ് പ്രശോഭ് പറഞ്ഞത്. ഷാഫി പറമ്പിലിന് ജമാഅത്തെ ഇസ്‌ലാമിയുമായും പോപ്പുലർ ഫ്രണ്ടുമായും ബന്ധമുണ്ട്. ഇതറിയണമെങ്കിൽ ശൈലജ ടീച്ചറോട് ചോദിച്ചാൽ മതിയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശോഭാ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. മീഡിയവൺ ആയിരുന്നു ഈ വാർത്ത ആദ്യം പുറത്തുകൊണ്ടുവന്നത്.

TAGS :

Next Story